കൊച്ചി: ബാങ്ക് അധികൃതർ ജപ്തി നടപടിക്കെത്തിയപ്പോൾ യുവതിയുടെ ആത്മഹത്യാഭീഷണി. ഇടപ്പള്ളി പത്തടിപ്പാലം സ്വദേശി ഷൈലയാണ് ആത്മഹത്യാഭീഷണിയുമായി രംഗത്തെത്തിയത്. പ്രതിഷേധം ശക്തമായതോടെ, ജപ്തി നടപടികൾ നിർത്തിവച്ച് ബാങ്ക് ഉദ്യോഗസ്ഥർ മടങ്ങി.
2011ലാണ് ഷൈല വൈറ്റിലയിലെ സ്വകാര്യ ബാങ്കിൽ നിന്ന് ബിസിനസ് വിപുലപ്പെടുത്താനായി 30 ലക്ഷം രൂപ വായ്പയെടുക്കുന്നത്. 2 വർഷം കൃത്യമായി വായ്പ തിരിച്ചടച്ചു. ബിസിനസ് നഷ്ടമായതോടെ വായ്പ അടവ് മുടങ്ങി. പലിശയും മുതലും ഉൾപ്പടെ 42 ലക്ഷം രൂപ ഇപ്പോൾ തിരിച്ചടക്കാനുണ്ട്.
വീടും സ്ഥലവും വിറ്റ് വായ്പ തിരിച്ചടക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. തളർന്ന കിടക്കുന്ന അച്ഛനെയും അമ്മയെയും കൊണ്ട് തെരവിലിറങ്ങേണ്ടിവരുമെന്ന അവസ്ഥയിലാണ് യുവതി ആത്മഹത്യാഭീഷണി മുഴക്കിയത്
എന്നാൽ, കോടതി ഉത്തരവോടെ അഡ്വക്കേറ്റ് കമ്മീഷണറുമായാണ് ജപ്തി നടപടികൾക്കെത്തിയതെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
