കാണാതായതായി ഭര്‍ത്താവിന്‍റെ പരാതി ശക്തമായ ഒഴുക്ക് തെരച്ചിലിന് തടസമാകുന്നു
ചേര്ത്തല: തണ്ണീര്മുക്കം ബണ്ടില് നിന്ന് യുവതി വേമ്പനാട്ട് കായലിലേക്ക് ചാടി. രാത്രി വെെകി വരെ തെരച്ചില് നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ചങ്ങനാശേരി വേരൂര് മനു നിവാസില് ഉണ്ണിക്കൃഷ്ണന് നായരുടെ മകള് മീരാകൃഷ്ണ(26)നെയാണ് കാണാതായത്. ഭര്ത്താവ് കണ്ണന്റെ ചിങ്ങവനത്തെ വീട്ടില് പുറപ്പെട്ട യുവതി ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ ബണ്ടില് നിന്ന് കായലിലേക്ക് ചാടുകയായിരുന്നു. നാട്ടുകാരാണ് പോലീസില് വിവരം അറിയിച്ചത്. മുഹമ്മ പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില് സമീപത്ത് നിന്ന് ഇവരുടെ ബാഗ് ലഭിച്ചു. ബാഗില് നിന്ന് ലഭിച്ച വിലാസം അനുസരിച്ച് ചിങ്ങവനം പോലീസുമായി ബന്ധപ്പെട്ടതോടെ യുവതിയെ കാണാനില്ലെന്ന് കാട്ടി ഭര്തൃവീട്ടുകാര് പരാതി നല്കിയിരുന്നതായി മുഹമ്മ എസ്.ഐ എം. അജയമോഹന് പറഞ്ഞു. ചേര്ത്തല, ആലപ്പുഴ എന്നിവിടങ്ങളില് നിന്നുള്ള ഫയര്ഫോഴ്സും പോലീസും നാട്ടുകാരും ചേര്ന്നാണ് തെരച്ചില് നടത്തിയത്. ശക്തമായ ഒഴുക്ക് തെരച്ചിലിന് തടസമായിട്ടുണ്ട്. നാല് വര്ഷം മുന്പായിരുന്നു വിവാഹം. രണ്ട് വയസുള്ള മകന് ഉണ്ട്.
