ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. റോഡില്‍ നിന്നും സമരപന്തലിലേക്ക് ഓടിക്കയറിയ ആൾ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച ശേഷം തീക്കൊളുത്തിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ബി ജെ പി നേതാവ് സി കെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിൽ ആത്മഹത്യാശ്രമം. മുട്ടട അഞ്ചുവയൽ സ്വദേശി വേണുഗോപാലൻ നായരെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സമരപ്പന്തലിലേക്ക് ഓടിക്കയറിയ ആള്‍ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പ്രവർത്തകരുടെയും പൊലീസിന്‍റെയും സമയോചിതമായ ഇടപെടലാണ് വൻദുരന്തം ഒഴിവാക്കിയതെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. സമരപ്പന്തലിന് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്നും , ശബരിമല വിഷയത്തിലെ ജനവികാരം സർക്കാർ കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.