ചെരിപ്പും കിണറിന്‍റെ സമീപത്തു നിന്ന് കണ്ടതോടെ കിണറ്റില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ കഴുത്തില്‍ കെട്ടിയ നിലയില്‍ കയറിന്‍റെ ഭാഗവുമുണ്ടായിരുന്നു.

കൊല്ലം: കിണറിന്‍റെ പാലത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച യുവാവ് കയറുപൊട്ടി കിണറ്റില്‍ വീണ് മരിച്ചു. കൊല്ലം ആനക്കോട്ടൂര്‍ അഭിലാഷ് ഭവനില്‍ ചന്ദ്രശേഖരന്‍ പിള്ളയുടെയും ഷൈലജയുടെയും മകന്‍ സി.അഭിലാഷ്(35) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അഭിലാഷിനെ വീട്ടില്‍ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കിണറിന്റെ പാലത്തില്‍ കയര്‍ പൊട്ടിയ നിലയില്‍ കണ്ടെത്തിയത്. 

ചെരിപ്പും കിണറിന്‍റെ സമീപത്തു നിന്ന് കണ്ടതോടെ കിണറ്റില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ കഴുത്തില്‍ കെട്ടിയ നിലയില്‍ കയറിന്‍റെ ഭാഗവുമുണ്ടായിരുന്നു. ടിവി മെക്കാനിക്കായിരുന്ന അഭിലാഷിന്റെ സംസ്‌കാരം നടത്തി. രശ്മിയാണ് ഭാര്യ.