മുംബൈ: ക്രൈം ബ്രാഞ്ച് പൊലീസ് കോണ്‍സ്റ്റബിളിന്‍റെ മകന്‍ തുങ്ങി മരിച്ച നിലയില്‍. 25 കാരനായ മുകേഷ് ബോര്‍ജ് ആണ് ആത്മഹത്യ ചെയ്തത്. മുംബൈയിലാണ് സംഭവം. വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ മന്‍ജു ഗെയ്ക്കവാര്‍ഡ് ആത്മഹത്യ ചെയ്ത സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ മുകേഷിനെതിരെ കേസെടുത്തിരുന്നു.
മഞ്ജുവിന്‍റെ വിവാഹ അഭ്യര്‍ത്ഥന മുകേഷ് നിരസിച്ചതിനെ തുടര്‍ന്നാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു പിതാവ് നല്‍കിയ പരാതി. ഉച്ചയ്ക്ക് 12.30 ന് അമ്മയുടെ സാരി ഉപയോഗിച്ച് ഫാനില്‍ കെട്ടിത്തൂങ്ങിയാണ് മുകേഷ് ആത്മഹത്യ ചെയ്തത്. ചന്തയില്‍ പോയ അമ്മ മടങ്ങിവന്നതോടെയാണ് മകന്‍ ആത്മഹത്യ ചെയ്ത വിവരം അറിയുന്നത്.
വനിതാ കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുകേഷിനെ തങ്ങള്‍ അറസ്റ്റ് ചെയിതിരുന്നില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുക മാത്രമാണ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി. തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് മുകേഷ് വിഷാദത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
