ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട്ട് കടുത്ത സാമ്പത്തീക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ജീവനൊടുക്കിയ നിര്‍ദ്ധന പെണ്‍കുട്ടിയുടെ മൃതദേഹം സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ സംസ്കരിച്ചു. അച്ഛനും അമ്മയ്‌ക്കും സഹോദരനും പിടിപെട്ട രോഗമാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാന്‍ കാരണം. കുട്ടിയുടെ കുടുംബത്തിന് മൃതദേഹം സംസ്കരിക്കാന്‍ വഴിയില്ലാതായതോടെ സിപിഎം ലോക്കല്‍കമ്മിറ്റി ഓഫീസില്‍ വളപ്പില്‍ ചിതയൊരുക്കുകയായിരുന്നു.
ആലപ്പുഴ ഹരിപ്പാട്ട് കടുത്ത സാമ്പത്തീക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ജീവനൊടുക്കിയ നിര്‍ദ്ധന പെണ്‍കുട്ടിയുടെ മൃതദേഹം സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ സംസ്കരിച്ചു. അച്ഛനും അമ്മയ്‌ക്കും സഹോദരനും പിടിപെട്ട രോഗമാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാന്‍ കാരണം.കുട്ടിയുടെ കുുംബത്തിന് മൃതദേഹം സംസ്കരിക്കാന്‍ വഴിയില്ലാതായതോടെ സിപിഎം ലോക്കല്‍കമ്മിറ്റി ഓഫീസില്‍ വളപ്പില്‍ ചിതയൊരുക്കുകയായിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് ആലപ്പുഴ വീയ്യപുരം ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അനശ്വര ആറ്റില‍് ചാടി ആത്മഹത്യ ചെയ്തത്.സ്കുളില്‍ നിന്ന് തിരിച്ചുവരുന്ന വഴിയായിരുന്നു സംഭവം.കഴിഞ്ഞ കുറേക്കാലമായി വാടക വീടുകളിലായിയിരുന്നു അനശ്വരയും കുടുംബവും താമസിച്ചിരുന്നത്. അച്ഛനും അമ്മയ്‌ക്കും ഹൃദ്രോഗവും അനുജന് കിഡ്നി രോഗവും ബാധിച്ചതോടെ ഈ കുടുംബം സാമ്പത്തീകമായി തളര്‍ന്നു. പഠനത്തിന് സ്കൂളില്‍ നിന്ന് സഹായം കിട്ടിയിരുന്നെങ്കിലും വീട്ടില്‍ വലിയ ദുരിതമായിരുന്നു. ഒടുവില്‍ അവള്‍ ഈ ലോകത്ത് നിന്നും യാത്രയായി.
മകളുടെ മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം സംസ്കരിക്കാന്‍ സ്ഥലമില്ലാതെയായി. ബന്ധുക്കളും നാട്ടുകാരും കൈമലര്‍ത്തിയതോടെ സിപിഎം ചെറുതന ലോക്കല്‍കമ്മിറ്റി ഓഫീസ് വളപ്പില്‍ മൃതദേഹം സംസ്കരിക്കാന‍് തീരുമാനിക്കുകയായിരുന്നു. ഈ കുടുംബത്തെ സഹായിക്കണമെന്നാവശ്യപ്പെ്ട് ജനപ്രതിനിധികള്‍ ഇതിനകം സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.
