ബംഗളൂരു: പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത കേസിൽ കർണാടക മുൻ ആഭ്യന്തരമന്ത്രി കെ ജെ ജോർജ്ജിന് ക്ലീൻ ചിറ്റ്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് മംഗളുരു ഡിവൈഎസ്പിയായ ഗണപതി ജോർജ്ജിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കർണാടക സിഐഡിയുടെ റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ സംഘം റിപ്പോർട്ട് മടിക്കേരി കോടതിയിൽ സമർപ്പിച്ചു. ഇതോടെ ജോർജ്ജ് സിദ്ധരാമയ്യ മന്ത്രിസഭയിലേക്ക് തിരിച്ചെത്താനുള്ള സാധ്യത കൂടി.