മുംബൈ: റെയില്‍വേ പ്ലാറ്റ്ഫോമില്‍ നിന്നും ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുകയാണ്. ജൂലൈ 10 ന് മുംബൈയിലെ ബയന്ദന്‍ റെയില്‍വേ സ്‌റ്റേഷനിലായിരുന്നു സംഭവം. ആത്മഹത്യ ചെയ്ത ആളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. 

ആത്മഹത്യ ചെയ്തയാളുടെ പക്കല്‍ നിന്നും ലഭിച്ച മൊബൈല്‍ ഫോണിലേക്ക് വന്നിട്ടുള്ള ഫോണ്‍കോളുകള്‍ പരിശോധിച്ചു വരികയാണ്. ഇത് മരിച്ചയാളുടെ ബന്ധുക്കളെ കണ്ടെത്താന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. 

പിങ്ക് നിറത്തിലുള്ള ഷര്‍ട്ടും ജീന്‍സും ധരിച്ച യുവാവ് പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിന്‍ അടുക്കുമ്പോള്‍ മുന്നിലേക്ക് എടുത്തുചാടുകയായിരുന്ന.