എന്‍എസ്എസില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ളവരുണ്ട്. രാഷ്ട്രീയത്തിന് അതീതമായവരുമുണ്ട്. അവരില്‍ ഭൂരിപക്ഷം പേരും ഒപ്പമാണെന്ന കോടിയേരിയുടെ വാക്കുകള്‍ നിരർത്ഥകമാണ്
പത്തനംതിട്ട: എന്‍ എസ് എസിനെ ശത്രുവായി കാണുന്നില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനക്ക് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എൻ എസ് എസിനെ കോടിയേരി ചെറുതായി കാണേണ്ടെന്ന് സുകുമാരൻ നായർ പറഞ്ഞു.
എന്‍എസ്എസില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ളവരുണ്ട്. രാഷ്ട്രീയത്തിന് അതീതമായവരുമുണ്ട്. അവരില്‍ ഭൂരിപക്ഷം പേരും ഒപ്പമാണെന്ന കോടിയേരിയുടെ വാക്കുകള്‍ നിരർത്ഥകമാണ്. സമയം പോലെ പറ്റി കൂടി നേട്ടമുണ്ടാക്കുന്ന സംസ്കാരം എൻ എസ് എസ്സിന് ഇല്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
എല്ലാവരും തങ്ങളോടൊപ്പമാണെന്ന് മുമ്പ് പറഞ്ഞിട്ടുള്ളവരുടെ അവസ്ഥ എന്താണെന്ന് കോടിയേരി ഓർക്കണം. എന്‍എസ്എസിനെ ശത്രുവായി കാണുന്നില്ലെന്ന കോടിയേരിയുടെ അഭിപ്രായം യുക്തിഭദ്രമല്ലെന്നും സുകുമാരൻ നായര്‍ വ്യക്തമാക്കി.
