ഒരു വില്ലേജിലെ പത്തു വ്യാപാരികളും 40 ഉപഭോക്താക്കളും കറന്‍സി രഹിത ഇടപാടുകള്‍ നടത്തുന്നവരായാല്‍ ആ ഗ്രാമത്തെ ഡിജിറ്റല്‍ ഗ്രാമമായി പ്രഖ്യാപിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. ഒന്നിലധികം ഗ്രാമങ്ങള്‍ ഈ നിബന്ധനപ്രകാരം കറന്‍സിരഹിത വില്ലേജുകളായതോടെ ബത്തേരി കറന്‍സി രിത താലൂക്കായി പ്രഖ്യാപിച്ചു. വ്യാപാരികള്‍ക്കൊപ്പം ഓട്ടോ ഡ്രൈവര്‍മാരും ഇപ്പോള്‍ കറന്‍സിരഹിത ഇടപാടിലേക്ക് തിരിഞ്ഞിട്ടുണ്ട്
എന്നാല്‍ ഈ പ്രഖ്യാപനത്തെ വിമര്‍ശിക്കുന്നവരാണ് അധികവും. 5ശതമാനത്തില്‍ താഴെ ആളുകള്‍ കറന്‍സി രഹിത ഇടപാടു നടത്തുന്ന താലൂക്കിനെ സംസ്ഥാനത്തെ ആദ്യ കറന്‍സി രഹിത താലുക്കെന്ന വിളിക്കുന്നത് പരിഹാസ്യമെന്നാണ് ഇവരുടെ നിലപാട്.
കറന്‍സി രഹിത താലുക്കെന്ന് പേര് നേടുമ്പോഴും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെയും ആദിവാസികളെയും ഇത്തരം ഇടപാടുകള്‍ക്ക് ഒരുക്കാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും താലൂക്കും ഇതുവരെ തയാറായിട്ടില്ല.

