വേനല്‍മഴയ്‌ക്കൊപ്പം എത്തിയ ചുഴലികാറ്റ് മാരാരിക്കുളം,കഞ്ഞിക്കുഴി പ്രദേശത്ത് വന്‍നാശം വിതച്ചു.
ആലപ്പുഴ: വേനല്മഴയ്ക്കൊപ്പം എത്തിയ ചുഴലികാറ്റ് മാരാരിക്കുളം,കഞ്ഞിക്കുഴി പ്രദേശത്ത് വന്നാശം വിതച്ചു. പത്തോളം വീടുകള്ക്ക് നാശം വന്നു. പൂപ്പള്ളിക്കാവ് കിഴക്കെഅറയക്കല് എന് മോഹനന്വരകാടി തട്ടാംപറമ്പില് തങ്കമ്മ,കണിച്ചുകുളങ്ങര തെക്കുംവെളിയില് രജനി,മംഗലത്ത് ഗൗരി,അരുണ നിവാസില് വൈ.കെ.ബാബു കഞ്ഞിക്കുഴി പുതുമന സജീഷ് തുടങ്ങിയവരുടെ വീടുകള്ക്കാണ് നാശം.
നിരവിധി മരങ്ങള് കടപുഴകി വീണു. നൂറിലധികം വാഴകളും നിലം പൊത്തി. വരകാടി പ്രദേശത്ത് വീടിന് മുകളില് മരം വീണിട്ടും റവന്യൂ ഗ്രാമ പഞ്ചായത്ത് അധികൃതര് എത്തി നോക്കിയില്ലെന്ന് ആക്ഷേപം ഉണ്ട്. മരം വീണ് കമ്പികള് പൊട്ടിയതിനെ തുടര്ന്ന് തടസ്സപ്പെട്ട വൈദ്യുത ബന്ധം വൈകിട്ടോടെ പുനസ്ഥാപിച്ചു.
