വേനലവധിക്കാലം അറിവിന്‍റേതുകൂടിയാകാന്‍ 'സമ്മര്‍ സ്കൂള്‍ ഓഫ് മ്യൂസിക് ആന്‍റ് തിയേറ്റര്‍' ക്യാംപ്
തിരുവനന്തപുരം: ഹൈസ്കൂള് വിദ്യാര്ത്ഥികള്ക്ക് വേനലവധിക്കാലം ആഘോഷമാക്കാന് തിരുവനന്തപുരം റസണന്സ് സ്കൂള് ഓഫ് മ്യൂസിക് ഒരാഴ്ച നീളുന്ന ക്യാംപ് ഒരുക്കുന്നു. കുട്ടികള്ക്കായി പട്ടം എസ് സി എം പ്രോഗ്രാം സെന്ററില് വച്ച് മെയ് 7 മുതല് 14 വരെ നടക്കുന്ന 'സമ്മര് സ്കൂള് ഓഫ് മ്യൂസിക് ആന്റ് തിയേറ്റര്' ക്യാംപ് ഒരുക്കുന്നത് സ്റ്റുഡന്റ് ക്രിസ്റ്റ്യന് മൂവ്മെന്റിന്റെ സഹകരണത്തോടെയാണ്.
കുട്ടികളിലെ സര്ഗ്ഗാവാസന വളര്ത്തുക, അവരെ ആത്മവിശ്വാസമുള്ളവരാക്കുക എന്നിവയാണ് ക്യാംപിന്റെ ലക്ഷ്യം. സംഗീതത്തിന്റെയും ആലാപനത്തിന്റെയും ആദ്യപാഠങ്ങള് വിദ്യാര്ത്ഥികളിലെത്തിക്കാന് ക്യാംപ് സഹായകരമാകും. കുട്ടികള്ക്ക് സംഗീതത്തിന്റെ വിവിധ തലങ്ങളായ കര്ണാടക സംഗീതം, പാശ്ചാത്യ സംഗീതം, തുടങ്ങിയവ പരിചയപ്പെടാം. നാടകാവതരണത്തിന്റെ സങ്കേതങ്ങളെ അടുത്തറിയാനും വിദ്യാര്ത്ഥികള്ക്ക് അവസരമൊരുങ്ങും.
25 വിദ്യാര്ത്ഥികള്ക്കാണ് ക്യാംപില് പങ്കെടുക്കാന് ആകുക. സമാപനപരിപാടികള് മെയ് 14ന് എസ് സി എം പ്രോഗ്രാം സെന്ററില് നടക്കും. ചടങ്ങില് ക്യാംപ് അംഗങ്ങളുടെ സംഗീത നാടക അവതരണങ്ങളും അരങ്ങേറും. ഇവിടെ വച്ച് തന്നെ വിദ്യാര്ത്ഥികള്ക്ക് സര്ട്ടിഫിക്കറ്റുകള് വിതരണം ചെയ്യും.
പാശ്ചാത്യഗായഗനായ ബെര്ണാഡ് ജോണ്, മ്യൂസിക് ട്യൂട്ടര് സെന്തിക് കെ സാം, ഗാനരചയിതാവ് ഡോ. ഷിനി തോമസ്, മ്യൂസിക് ബാന്റ് ലീഡര് ഡോ. അഭിലാഷ്, സംഗീതജ്ഞന് ഈപ്പന് മാത്യു, റെക്കോര്ഡര് ട്യൂട്ടര് പ്രൊഫ. പൂവി തങ്ക കുമാരി എന്നിവര് ക്യാംപില് കുട്ടികള്ക്കൊപ്പം പങ്കെടുക്കും. കൂടുതല് വിവരങ്ങള്ക്ക് സന്തോഷ് ജോര്ജ്, സമ്മര് സ്കൂള് ഡയറക്ടര് - 9447722959, 8606120462
