സുനന്ദയുടെ ആത്മഹത്യയില്‍ തരൂതിന്‍റെ പ്രേരണയെന്ന് കുറ്റപത്രം പറയുന്നു
ദില്ലി: സുനന്ദ പുഷ്കരുടെ ആത്മഹത്യക്കേസിൽ പൊലീസ് ഫയൽ ചെയ്ത കുറ്റപത്രം പട്യാല മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. സുനന്ദയുടേത് ആത്മഹത്യയാണെന്നും ഇതിന് പ്രേരണയായത് തരൂരിന്റെ നടപടികളാണെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ തരൂരിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം, ഭർതൃപീഡനം എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
ശശി തരൂരിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം നൽകിയതിനാലും തുടക്കം മുതൽ അന്വേഷണവുമായി സഹകരിച്ച തരൂർ രാജ്യം വിട്ടു പോകാൻ സാധ്യതയില്ലാത്തതിനാലുമാണ് അറസ്റ്റ് ചെയ്യാത്തെതെന്ന് പൊലീസ് പറയുന്നു. തരൂർ ഇന്ന് കോടതിയിൽ ഹാജരാകില്ല. ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത് സംബന്ധിച്ച മാധ്യമ വാർത്തകൾ ശരിയല്ലെന്നും തരൂരിന്റെ ഓഫിസ് അറിയിച്ചു.
