വാർത്താവിനിമയ സംപ്രേഷണ വിഭാഗം സെക്രട്ടറി അടക്കം വിവിധ ചുമതലകൾ നേരത്തേ അറോറ വഹിച്ചിട്ടുണ്ട്. 2005 2008  കാലത്ത് രാജസ്ഥാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു.  

ദില്ലി: സുനിൽ അറോറ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി അടുത്ത മാസം രണ്ടിന് ചുമതലയേല്‍ക്കും. ഒ.പി റാവത്ത് വിരമിക്കുന്ന ഒഴിവിലാണ് സുനില്‍ അറോറയുടെ നിയമനം. സുനില്‍ അറോറയുടെ നിയമനത്തിന് രാഷ്ട്രപതി അനുമതി നല്‍കി.

രാജസ്ഥാൻ കേഡറിലുള്ള ഉദ്യോഗസ്ഥനായ അറോറ നിലവിൽ തെരഞ്ഞെടുപ്പ് കമ്മിഷണറാണ്. വാർത്താവിനിമയ സംപ്രേഷണ വിഭാഗം സെക്രട്ടറി അടക്കം വിവിധ ചുമതലകൾ നേരത്തേ അറോറ വഹിച്ചിട്ടുണ്ട്. 2005 2008 കാലത്ത് രാജസ്ഥാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു.