കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിനെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് കാലാവധി തീര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. സുനില്‍കുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം ഇന്ന് അപേക്ഷ നല്‍കും. കേസുമായി ബന്ധപ്പെട്ട മാഡം ഒരു സിനിമാനടിയാണെന്നും പേര് രഹസ്യമൊഴിക്കു ശേഷം വെളിപ്പെടുത്തുമെന്നും സുനില്‍ കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. 2011ല്‍ മുതിര്‍ന്ന നടിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലും സുനില്‍ കുമാറിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും . എറണാകുളം എസിജെഎം കോടതിയാണ് കേസ് പരിഗണിക്കുന്നത്.