നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനില്‍കുമാറിന്‍റെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഇന്നത്തേയ്‍ക്ക് മാറ്റുകയായിരുന്നു. ആക്രമണ ദൃശ്യങ്ങളടങ്ങുന്ന ഫോണ്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചു എന്നാണ് സുനിൽ കുമാർ മൊഴി നൽകിയിരുന്നത്. പ്രതീഷ് ചാക്കോയെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം നീക്കം നടത്തിയിരുന്നു. തുടര്‍ന്നാണ് ഇയാൾ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തിയത്.