ആകാശ പ്രേമികള്‍ക്ക് സന്തോഷം നല്‍കി സൂപ്പര്‍ ബ്ലഡ് മൂണ്‍ ചന്ദ്രന്‍ എന്ന ആകാശ പ്രതിഭാസം വീണ്ടും. ജനുവരി 20,21 തീയതികളിലാണ് സൂപ്പര്‍ ബ്ലഡ് മൂണ്‍ അരങ്ങേറുക. ഇത് അമേരിക്ക, പടിഞ്ഞാറന്‍ യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ കാണാന്‍ സാധിക്കും. ഇതിന് പുറമേ ചന്ദ്രഗ്രഹണവും ഉണ്ടാകും. പൂര്‍ണ്ണ രക്തചന്ദ്രനും, ചാന്ദ്രഗ്രഹണവും ഒന്നിച്ച് എത്തുന്നതിനെ വൂള്‍ഫ് മൂണ്‍ എന്നാണ് പറയാറ്.

"