കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കാനാവില്ലെന്ന് സുപ്രീംകോടതി. ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ആശാറാം ബാപ്പുവിന്റെ ഹര്‍ജി പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് അഭിഭാഷകന്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ മാധ്യമങ്ങളെ എന്തിനു വിലക്കണമെന്നായിരുന്നു സുപ്രീംകോടതി ചോദിച്ചത്. മാധ്യമങ്ങള്‍ അവരുടെ ഉത്തരവാദിത്തമാണ് ചെയ്യുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി.