കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട ഒഡീഷയിലെ ഒരു വ്യവസായിയുടെ ജാമ്യാപേക്ഷ റദ്ദാക്കികൊണ്ടാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. പ്രഥമദൃഷ്ടാ കേസുണ്ടോ എന്നതാണ് നോക്കേണ്ടതെന്നും കോടതി പറഞ്ഞു.

ദില്ലി: ജാമ്യാപേക്ഷകൾ പരിഗണിക്കുമ്പോൾ ഓരോ കേസിന്‍റെയും തെളിവുകളിലേക്ക് ആഴത്തിൽ പോകേണ്ടതില്ലെന്ന് സുപ്രീംകോടതിയുടെ പരാമര്‍ശം. ഹൈക്കോടതികള്‍ക്കാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട ഒഡീഷയിലെ ഒരു വ്യവസായിയുടെ ജാമ്യാപേക്ഷ റദ്ദാക്കികൊണ്ടാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

പ്രഥമദൃഷ്ടാ കേസുണ്ടോ എന്നതാണ് നോക്കേണ്ടതെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എല്‍.നാഗേശ്വര റാവു, മോഹന്‍ എം.ശാന്തന ഗൗഡര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് നിര്‍ദ്ദേശം