ബലാത്സംഗത്തിന് ഇരയായ ചണ്ഡീഗഡ് സ്വദേശിയായ 13 കാരുടെ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. കുട്ടിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിദഗ്ദ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകൂടി പരിശോധിച്ച ശേഷമാണ് 31 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ തീരുമാനം. 

നേരത്തെ ഈ ഹര്‍ജി പരിഗണനക്ക് വന്നപ്പോള്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ അടിയന്തര ധനസഹായം നല്‍കാന്‍ ചണ്ഡിഗഡ് അഡ്മിനിസ്ട്രേഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. സമാന സാഹചര്യമുള്ള മുംബൈ സ്വദേശിയായ 10 വയസ്സുകാരിയുടെ 32 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞയാഴ്ച കോടതി തള്ളിയിരുന്നു. കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു ഇത്.