ദില്ലി: കടല്‍ക്കൊല കേസിലെ പ്രതി ഇറ്റാലിയന്‍ നാവികസന്‍ ലാത്തോറ മാസിമിലിയാനോയ്ക്ക് സെപ്റ്റംബര്‍ 30 വരെ ഇറ്റലിയില്‍ തുടരാമെന്നു സുപ്രീം കോടതി. ഇക്കാലയളവിനുള്ളില്‍ ഇന്ത്യയിലേക്കു തിരിച്ചെത്തുമെന്ന ഉറപ്പ് എഴുതി നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
മാസിമിലിയാനോയെ ഒരു വര്‍ഷം ഇറ്റലിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് ഇറ്റലി ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതി തള്ളി. കടല്‍ക്കൊല കേസിന്റെ വിചാരണ ഇന്ത്യയില്‍ നടത്തണമെന്നും ഇതിന് ഇന്ത്യയ്ക്ക് അധികാരമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു.
