പതി‌ഞ്ച് വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളുടെയും, പത്ത് വർഷം പഴക്കമുള്ള മറ്റ് വാഹനങ്ങളുടെയും പട്ടിക മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ദില്ലി ഗതാഗത വകുപ്പിന്റെയും വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കാനും നിർദ്ദേശമുണ്ട്. 

ദില്ലി: ദില്ലിയിൽ വായുമലീനികരണം രൂക്ഷമാകുന്നത് ആശങ്കാജനകമെന്ന് സുപ്രീംകോടതി. സമൂഹ മാധ്യമങ്ങൾ വഴി മലിനീകരണത്തെ കുറിച്ചുള്ള പരാതികൾ അറിയിക്കാൻ സംവിധാനം ഒരുക്കണമെന്ന് കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിന് സുപ്രീംകോടതി നിർദ്ദേശം നൽകി.

പതി‌ഞ്ച് വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളുടെയും, പത്ത് വർഷം പഴക്കമുള്ള മറ്റ് വാഹനങ്ങളുടെയും പട്ടിക മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ദില്ലി ഗതാഗത വകുപ്പിന്റെയും വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കാനും നിർദ്ദേശമുണ്ട്. വായു ഗുണനിലവാര സൂചിക പ്രകാരം നിലവിൽ വളരെ മോശമാണ് ദില്ലിയിലെ സാഹചര്യം. വരും ദിവസങ്ങളിൽ ഇത് ഗുരുതരമാകുമെന്നാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മുന്നറിയിപ്പ്.