രാഷ്ട്രീയപാർട്ടികൾ അവരുടെ ചുമതല നിർവഹിക്കുന്നില്ലെന്ന് കോടതി
ദില്ലി:ബീഹാറിലെ വോട്ടര്‍പട്ടിക പരിഷ്കരണത്തില്‍ രാഷ്ട്രീയ പാർട്ടികൾ പരാതി നല്കാത്തത് അതിശയകരം എന്ന് സുപ്രീംകോടതി .ഇതുവരെ രണ്ട് പരാതികൾ മാത്രമാണ് വന്നത്. ബിഎൽഎമാരെ എതിർപ്പ് അറിയിക്കാൻ അനുവദിക്കുന്നില്ലെന്ന് ഹർജിിക്കാർ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ ഏജൻറുകൾ വിട്ടു പോയവരുടെ വിവരങ്ങൾ നല്കണം എന്ന് കോടതി നിര്‍ദേശിച്ചു.ആധാറിനെ ഒരു രേഖയായി പരിഗണിക്കണം എന്ന് കോടതി ആവർത്തിച്ചു. ഇതിനകം പട്ടികയിലുള്ളവരുടെ പരിശോധന സമയത്തും ആധാർ രേഖയായി പരിഗണിക്കാമോയെന്ന് നോക്കണം . തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ച രേഖകളില്ലെങ്കിൽ ആധാർ കാർഡും സമർപ്പിക്കാം.ആധാർ അംഗീകരിക്കുമെന്ന് ഓൺലൈനിലും രേഖപെടുത്തണം
ബീഹാറിലെ എല്ലാ അംഗീകൃത 12 പാർട്ടികൾക്കും കേസിൽ കക്ഷി ചേരാൻ നോട്ടീസ് നല്‍കും കും കേസ് ഇനി സപ്തംബർ എട്ടിന് കേൾക്കും എസ്ഐആറിൽ സമയം നീട്ടി നല്കണം എന്ന ആവശ്യം കോടതി അംഗീകരിച്ചില്ല


