ദില്ലി: സുനന്ദ പുഷ്കർ കേസിൽ പ്രത്യേകസംഘം അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹർജിയിൽ സുപ്രീംകോടതി ദില്ലി പൊലീസിന് നോട്ടീസയച്ചു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നണ് സ്വാമിയുടെ വാദം. ഈ ആവശ്യം നേരത്തെ ദില്ലി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസുമായി നേരിട്ട് ബന്ധമില്ലാത്ത സുബ്രഹ്മണ്യം സ്വാമിക്ക് ഹർജി നൽകാൻ നിയമപരമായ അധികാരം ഉണ്ടോയെന്ന് പിന്നീട് തീരുമാനിക്കുമെന്ന് ജസ്റ്റിസ് അരുൺ മിശ്രയയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.
സുനന്ദ പുഷ്കര്‍ കേസ്; ദില്ലി പൊലീസിന് സുപ്രീം കോടതി നോട്ടീസ് അയച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
