ദില്ലി: ചെക്കുകേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി. ഇത്തരം കേസുകള്‍ അനന്തമായി നീട്ടികൊണ്ടുപോകരുത്. പരാതിക്കാരുടെ സാഹചര്യങ്ങള്‍ വിലയിരുത്തി ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാമെന്നും കോടതി പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രതിസന്ധിക്കുശേഷം സാമ്പത്തിക ക്രമക്കേട് കേസുകളും ചെക്കുകേസുകളും കൂടിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.