ദില്ലി: ദേശീയ, സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റര്‍ പരിധിയിലുള്ള മദ്യശാലകള്‍ നിരോധിച്ച ഉത്തരവില്‍ ഭേദഗതി വരുത്താമെന്നു സുപ്രീംകോടതി. പഞ്ചായത്തുകളെ ഉത്തരവില്‍ നിന്നും ഒഴിവാക്കണമെന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ അപേക്ഷ കോടതി വിധി പറയാനായി മാറ്റി.
ഉത്തരവ് നടപ്പാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് കേരളം വാദിച്ചത്. സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് മുന്‍സിപ്പല്‍ മേഖലകളെ നേരത്തെ കോടതി ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ദേശിയ സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ നിരോധിച്ചുകൊണ്ട് 2016 അഗസ്റിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
