ഏകീകൃത കൗണ്‍സിലിങ് അംഗീകരിച്ചാല്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കും എന്നതാണ് മാനേജുമെന്റുകളുടെ വാദം. ഇന്നലെ മഹാരാഷ്‌ട്ര സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്‍റെയും വാദമാണ് കോടതിയില്‍ നടന്നത്. ഇന്ന് കേരളത്തിന്‍റെ വാദം നടന്നേക്കും. കേരളത്തില്‍ അമൃത മെഡിക്കല്‍ കോളേജില്‍ പ്രത്യേക കൗണ്‍സിലിംഗ് നടത്തിയത് റദ്ദാക്കണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടേക്കും. ഏകീകൃത കൗണ്‍സിലിംഗ് എന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദത്തെയും കേരളം പിന്തുണക്കും