ദില്ലി: ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകുന്നതിലെ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കുണ്ടായ വീഴ്ച അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാരന് സുപ്രീം കോടതി നിർദേശം നൽകി.
ലത്തീൻ സഭ വൈദികൻ ഫാദർ ലാബറിൻ യേശുദാസാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഓഖി ദുരിതാശ്വാസ നിധിയിൽ നിന്ന് ഹെലികോപ്റ്റർ യാത്രയ്ക്ക് പണം ഉപയോഗിക്കാൻ ശ്രമിച്ചു എന്നടക്കമുള്ള ആരോപണങ്ങൾ ഹർജിയിൽ ഉണ്ടായിരുന്നു.
