ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി.
തിരുവനന്തപുരം: വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്ക് ഹാജരാക്കിയെന്ന് ആരോപിച്ച് മുന്‍ ഡിജിപി ടി.പി.സെൻകുമാറിനെതിരെ ചുമത്തിയ കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീംകോടതിയും ശരിവെച്ചു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി.
ഡിജിപി ആയിരിക്കെ തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ പ്രൊഫസില്‍ നിന്ന് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജാരാക്കി അവധി കമ്യൂട്ടഡ് ലീവാക്കി മാറ്റാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം . ഇതിനെതിരെ വിജിലന്സ് കേസും എടുത്തു. കേസിലെ തുടര്‍നടപടി ചോദ്യം ചെയ്ത് ടി പി സെന്‍കുമാര്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടുകയായിരുന്നു.
