Asianet News MalayalamAsianet News Malayalam

പത്മനാഭ സ്വാമി ക്ഷേത്ര കേസ്: സുപ്രീംകോടതിയില്‍ അന്തിമവാദം ഇന്ന്

ശ്രീപത്മനാഭസ്വാമി ക്ഷേത്രക്കേസ് അന്തിമവാദം കേൾക്കുന്നതിനായി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്.

supreme court on sreepadmanabha swami temple case
Author
Delhi, First Published Jan 23, 2019, 11:09 AM IST

ദില്ലി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ അന്തിമവാദം കേൾക്കുന്നതിനായി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്.

ഇന്നും നാളെയുമായി അന്തിമവാദം കേൾക്കാമെന്ന് കോടതി ഇന്നലെ വ്യക്‌തമാക്കിയിരുന്നു. ക്ഷേത്രത്തിൽ അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് തിരുവിതാംകൂർ രാജകുടുംബം സമർപ്പിച്ച അപ്പീൽ അടക്കമാണ് കോടതി പരിഗണിക്കുന്നത്. രാജ്യാന്തര മ്യൂസിയം സ്ഥാപിക്കണം തുടങ്ങി വിദഗ്ധസമിതി മുന്നോട്ടുവച്ച റിപ്പോർട്ടും കോടതി പരിശോധിച്ചേക്കും.

തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സർക്കാരാണെന്നും ക്ഷേത്രം രാജാവിന്‍റെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലാത്തതിനാൽ അത് സർക്കാരിൽ നിക്ഷിപ്തമാകുമെന്നും 2011 ജനുവരി 31 ലെ വിധിയിൽ ൈഹക്കോടതി വ്യക്തമാക്കിയിരുന്നു. ക്ഷേത്ര ഭരണത്തി് ഗുരുവായൂർ മാതൃകയിൽ ബോർഡ് രൂപീകരിക്കാമെന്നു കഴിഞ്ഞ വർഷം മാർച്ചിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios