ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയോട് സുപ്രീംകോടതി

ദില്ലി: താജ്മഹലിന്‍റെ മേൽനോട്ടാവകാശം സുന്നി വഖഫ് ബോർഡിന് നൽകാനാകുമോ എന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയോട് സുപ്രീംകോടതി. താജ്മഹലിന്‍റെ ഉടമസ്ഥാഅവകാശം തങ്ങൾക്കാണെന്ന സുന്നി വഖഫ് ബോർഡിന്‍റെ വാദത്തിനെതിരെ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യനൽകിയ ഹർജിയിൽ വാദം കേൾക്കവെയാണ് കോടതി ഇക്കാര്യം ആരാഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുഗൾ ചക്രവർത്തി ഷാജഹാൻ താജ്മഹലിന്‍റെ അവകാശം എഴുതി നൽകിയിട്ടുണ്ടെന്നാണ് സുന്നി വഖഫ് ബോർഡ് കോടതിയെ അറിയിച്ചത്. എന്നാൽ ഷാജഹാൻ ഒപ്പിട്ട രേഖ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടപ്പോൾ കൈവശമില്ലെന്നായിരുന്നു വഖഫ് ബോർഡിന്‍റെ മറുപടി.