ദില്ലി: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നെഹ്റു കോളേജ് ചെയർമാൻ പി കൃഷ്ണദാസിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്‍റെ ഹർജി സുപ്രീംകോടതി തള്ളി. ജിഷ്ണു പ്രണോയിയുടെ മരണത്തിൽ കൃഷ്ണദാസിന് പങ്കുള്ളതായി തെളിയിക്കാനായിട്ടില്ലന്ന് സുപ്രീംകോടതി പറഞ്ഞു. അതേസമയം അന്വേഷണത്തിൽ തെളിവ് കണ്ടെത്തിയാൽ കൃഷ്ണദാസ് ജയിലിൽ പോകുമെന്നും കോടതി വ്യക്തമാക്കി.
ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നെഹ്റു കോളേജ് ചെയർമാൻ പി കൃഷ്ണദാസിന് കേരളാ ഹൈക്കോടതി നൽകിയ മുന്‍കൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സു്പരീംകോടതിയെ സമീപിച്ചത്. കേസിൽ കക്ഷി ചേരൻ ജിഷ്മു അമ്മ മഹിജയും സുപ്രംകോടതിയില്‍ അപേക്ഷ നൽകിയിരുന്നു.
ഇത് ഗൗരവമായ കേസാണെന്നും കേസിലെ മുഖ്യപ്രതിയായ കൃഷ്മദാസിന് മുൻകൂർ ജമ്യം നൽകുന്നത് കേസിന്‍റെ തുടർ നടപടികളെ ബാധിക്കുമെന്നും സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന്‍ മുകള്‍ റോത്തകി വാദിച്ചു. അതേസമയം ജിഷ്മുവിന്‍റെ മരണത്തില്‍ പി കൃഷ്ണദാസിന് പങ്ക് വ്യക്തമാക്കുന്നതിന് നേരിട്ടുള്ള തെളിവുകളൊന്നും കണ്ടെത്തിയായിട്ടില്ല.
കോളേജിലെ വൈസ് പ്രിനസിപ്പലും മറ്റ് ജീവനക്കാർക്കും പങ്കുള്ളത് കൊണ്ട് സ്ഥാപത്തിന്റെ തലപ്പത്തുള്ള ആളും അതില്‍ പങ്കാണ്ടാകാമെന്ന് വ്യഖ്യാനിക്കാനാകില്ല.അതുകൊണ്ട് തന്നെ കൃഷ്ണദാസിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം അന്വേഷണത്തിൽ തെളിവ് കണ്ടെത്തുകയാണെങ്കില്‍ കൃഷ്ണദാസിന് ജയിലിൽ പോകേണ്ടിവരും. പിന്നീട് സംസ്ഥാന സർക്കാരിന്റെ ഹർജിയും കേസിൽ കക്ഷിചേരാന്‍ ജിഷ്ണുവിന്റെ അമ്മ മഹിജ നൽകിയ അപേഷയും സുപര്രീം കോടതി തള്ളി.
