ദില്ലി: മുന്‍ ധനകാര്യ മന്ത്രി കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ ഇടപെടാനാകില്ലെന്ന് കോടതി അറിയിച്ചു. ബിജെപി നേതാവ് നോബിള്‍ മാത്യുവാണ് ഹര്‍ജി നല്‍കിയത്. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാകട്ടേയെന്നും അതിന് ശേഷം എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ ആ സമയത്ത് ഉചിതമായ സ്ഥലത്ത് പരാതി നല്‍കിയാല്‍ മതിയെന്നും കോടതി പറഞ്ഞു. വിധി സ്വാഗതാര്‍ഹമാണെന്ന് കെ.എം മാണി പ്രതികരിച്ചു.