കേരളത്തിലെ പ്രളയത്തിൽ നിന്ന് എല്ലാ സംസ്ഥാനങ്ങളും പാഠം പഠിക്കണമെന്ന് സുപ്രീംകോടതി. ദുരന്തം ഉണ്ടായശേഷം ദൈവത്തെ വിളിച്ചിട്ടും വിധിയെ പഴിച്ചിട്ടും കാര്യമില്ലെന്ന് കോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകൾ ദുരന്ത നിവാരണത്തെ ഗൗരവത്തോടെ കാണാൻ തയ്യാറാകണമെന്ന് കോടതി.
ദില്ലി: കേരളത്തിലെ പ്രളയത്തിൽ നിന്ന് എല്ലാ സംസ്ഥാനങ്ങളും പാഠം പഠിക്കണമെന്ന് സുപ്രീംകോടതി. ദുരന്തം ഉണ്ടായശേഷം ദൈവത്തെ വിളിച്ചിട്ടും വിധിയെ പഴിച്ചിട്ടും കാര്യമില്ലെന്ന് കോടതി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുകൾ ദുരന്ത നിവാരണത്തെ ഗൗരവത്തോടെ കാണാൻ തയ്യാറാകണം. ദുരന്ത നിവാരണ നിയമത്തിന്‍റെയും മാര്‍ഗരേഖയുടെയും പകര്‍പ്പ് ഒരു മാസത്തിനകം എല്ലാ സംസ്ഥാനങ്ങളും വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കണം. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഒരു പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് മദൻ ബി ലോക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ച് ഈ നിര്‍ദ്ദേശങ്ങൾ നൽകിയത്.
