ദില്ലി: ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ മാറ്റുന്നത് സംബന്ധിച്ച ഉത്തരവില്‍ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷകളില്‍ സുപ്രീംകോടതി ഇന്ന് തീരുമാനമെടുത്തേക്കും. ഉത്തരവ് ബാറുകള്‍ക്ക് ബാധകമാകുമോ എന്നതിലും കോടതി ഇന്ന് വ്യക്തത വരുത്തിയേക്കും. ഇന്നലെ കേസ് പരിഗണിച്ച കോടതി മദ്യത്തെക്കാള്‍ വലുതാണ് മനുഷ്യജീവനെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. മദ്യശാലകള്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ ഉള്‍പ്പടെ ഇന്നലെ ഇരുപതിലധികം മുതിര്‍ന്ന അഭിഭാഷകരാണ് കോടതിയില്‍ എത്തിയത്.