എസ് എൻ സി ലാവ്‍ലിന്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി ബി ഐ ഹര്‍ജി നൽകിയിരുന്നു. പ്രതികളുടെ ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കും.
ദില്ലി: എസ് എൻ സി ലാവ്‍ലിന്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി ബി ഐ ഹര്‍ജി നൽകിയിരുന്നു.
ഹൈക്കോടതി വിധി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി വൈദ്യുതി ബോര്‍ഡ് മുൻ ചീഫ് എൻജിനീയര്‍ കസ്തൂരിരങ്ക അയ്യര്‍, വൈദ്യുതി ബോര്‍ഡ് മുൻ ചെയര്‍മാൻ ആര്‍ ശിവദാസൻ എന്നിവര്‍ നൽകിയ ഹര്‍ജികളും കോടതി പരിഗണിക്കും.
പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കേസിൽ നിന്ന് കുറ്റവിമുക്തരാക്കിയ നടപടി തെറ്റാണെന്നാണ് സി ബി ഐയുടെ വാദം. ലാവലിൻ കരാറിൽ പിണറായി വിജയൻ അറിയാതെ മാറ്റം വരില്ലെന്ന് സി ബി ഐ വാദിക്കുന്നു. പിണറായി വിജയൻ, വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരനായിരുന്ന മോഹൻ ചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെയാണ് കേസിൽ നിന്ന് കുറ്റവിമുക്തരാക്കിയത്. അതേസമയം കസ്തൂരി രങ്ക അയ്യര്‍ ഉൾപ്പെടെ നാലുപേര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.
