എന്നാല്‍ കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകള്‍ കെ.വൈ.സി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് എന്നാണ് നാബാര്‍ഡ് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. 
കെ.വൈ.സി പാലിക്കാത്തതിന് പിഴ നല്‍കിയ ബാങ്കുകള്‍ക്ക് വരെ ഇപ്പോള്‍ ഇടപാടുകള്‍ നടത്താന്‍ അനുമതി ഉള്ളപ്പോഴാണ് ജില്ലാ ബാങ്കുകളോടുള്ള വിവേചനമെന്നും സഹകരണ ബാങ്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ റിപ്പോര്‍ട്ട് ഇന്ന് കോടതിക്ക് മുന്നില്‍ വരും. തമിഴ്നാട്,രാജസ്ഥാന്‍,മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലെ ബാങ്കുകളും ഹര്‍ജി നല്‍കിയിട്ടുണ്ട്. നോട്ടുകള്‍ അസാധുവാക്കിയ ശേഷം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജികളും കോടതിക്ക് മുന്നിലെത്തും. ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് കേസ് പരിഗണിക്കുക.