ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ നിശ്ചയിച്ച 5.50 ലക്ഷം രൂപ ഫീസ് അപര്യാപ്തമാണെന്നും അത് 11 ലക്ഷമാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

ദില്ലി: ഇക്കൊല്ലം പ്രവേശനം നേടിയ എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ ഫീസ് ഇരട്ടിയാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍, കരുണ അടക്കം 21 സ്വാശ്രയ മെഡിക്കല്‍ കോളെജുകള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹര്‍ജിയില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കോടതിയോട് കൂടുതല്‍ സമയം തേടിയിരുന്നു. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ നിശ്ചയിച്ച 5.50 ലക്ഷം രൂപ ഫീസ് അപര്യാപ്തമാണെന്നും അത് 11 ലക്ഷമാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഫീസ് റെഗുലേറ്ററി കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം നാലായിരത്തോളം വിദ്യാര്‍ഥികളാണ് 5.50 രൂപ ഫീസില്‍ പ്രവേശനം നേടിയത്. ഹര്‍ജിയില്‍ കുട്ടികളും കക്ഷി ചേര്‍ന്നിട്ടുണ്ട്.