Asianet News MalayalamAsianet News Malayalam

ഷുഹൈബ് വധം; സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

കേസിൽ ഉന്നത രാഷ്ട്രീയ ബന്ധമില്ലെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം

supreme court to hear plea demanding cbi investigation in shuhaib murder case
Author
First Published Jul 16, 2018, 8:00 AM IST

ദില്ലി: ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ്  സി.ബി.ഐ അന്വേഷിക്കണമെന്ന് നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നെങ്കിലും ഇത് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ഷുഹൈബിന്റെ പിതാവ് മുഹമ്മദ് നൽകിയ ഹർജിയാണ് ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നത്. കേസിൽ ഉന്നത രാഷ്ട്രീയ ബന്ധമില്ലെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം.


 

Follow Us:
Download App:
  • android
  • ios