കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോൾ കോടതിയിൽ മുദ്രവച്ച കവറിൽ നല്‍കിയ വിവരങ്ങൾ ചോർന്നതിൽ ചീഫ് ജസ്റ്റിസ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ദില്ലി: സിബിഐയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഇടക്കാല ഡയറക്ടർ
എടുത്ത തീരുമാനങ്ങളും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബഞ്ച് പരിശോധിക്കും. സിബിഐ ഡയറക്ടർ അലോക് വർമ്മയെ ചുമതലയിൽ നിന്ന് മാറ്റി നിറുത്തിയതിനെതിരെയുള്ള ഹർജി ഇതൊടൊപ്പം സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോൾ കോടതിയിൽ മുദ്രവച്ച കവറിൽ നല്‍കിയ വിവരങ്ങൾ ചോർന്നതിൽ ചീഫ് ജസ്റ്റിസ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അലോക് വർമ്മയ്ക്കെതിരെ സുപ്രീം കോടതി മുൻ ജഡ്ജി എ കെ പട്നായിക്കിൻറെ നിരീക്ഷണത്തിൽ നടത്തിയ അന്വേഷണത്തിനു ശേഷം തുടർ പരിശോധന വേണമെന്ന് വിജിലൻസ് കമ്മീഷൻ റിപ്പോർട്ടു നല്‍കിയിരുന്നു.
റിപ്പോർട്ടിന് അലോക് വർമ്മ നല്‍കിയ മറുപടി കോടതിയുടെ പരിഗണനയ്ക്ക് വരും. ഇടക്കാല ഡയറക്ടർ എം നാഗേശ്വര റാവു എടുത്ത തീരുമാനങ്ങളും കോടതി പരിശോധിക്കും.
