ദില്ലി: നാലു വയസ്സുകാരിയ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിയുടെ വധ ശിക്ഷ ഇളവ് ചെയ്യണമെന്ന പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. ക്രൂരവും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവുമായ കേസില്‍ വധശിക്ഷയില്‍ കുറഞ്ഞതൊന്നും പ്രതി അര്‍ഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാര്‍ അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി. 

55 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശി വസന്ത സന്പദ് ദുബെയുടെ ഹര്‍ജിയാണ് തള്ളിയത്. തന്റെ പ്രായം പരിഗണിച്ച് വധശിക്ഷയില്‍ ഇളവ് നല്‍കണമെന്നായിരുന്നു ഹര്‍ജി. 2008ലെ സംഭവത്തില്‍ 2012ല്‍ ബോംബെ ഹോക്കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. ഇത് 2014ല്‍ സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. ഈ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.