സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി; സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ സുപ്രിംകോടതി റദ്ദാക്കി
ദില്ലി: സിബിഎസ്ഇ സ്കൂളുകള്ക്ക് എന്ഒസി നല്കാന് സംസ്ഥാന സര്ക്കാര് ഏര്പ്പെടുത്തിയ മാനദണ്ഡങ്ങള് സുപ്രീംകോടതി റദ്ദാക്കി. കുറഞ്ഞത് മൂന്ന് ഏക്കര് ഭൂമി സ്കൂളുകള്ക്ക് ഉണ്ടായിരിക്കണം, ചുരുങ്ങിയത് മുന്നൂറ് വിദ്യാര്ഥികള് പഠിക്കണം തുടങ്ങിയ വ്യവസ്ഥകളാണ് സുപ്രീംകോടതി റദ്ദാക്കിയത്.
വിദ്യാര്ത്ഥികളുടെ എണ്ണം മുന്നൂറില് താഴെ ആകുന്നത് കൊണ്ട് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയില്ലെന്നും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പ് നല്കേണ്ടത് മൗലികാവകാശമാണെന്നും ജസ്റ്റിസ് മദന് ബി ലോക്കൂര്, ദീപക് ഗുപത് എന്നിവരുടെ ബെഞ്ച് ചൂണ്ടികാട്ടി. എന്ഒസി നല്കാന് സര്ക്കാര് ഏര്പ്പെടുത്തിയ വ്യവസ്ഥകള് നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത സംസ്ഥാന സര്ക്കാര് നല്കിയ അപ്പീലിലാണ് സുപ്രീംകോടതി ഉത്തരവ്.
