498-ാം വകുപ്പിനെ ദുര്‍ബലപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സന്നദ്ധ സംഘടനയായ ന്യാധാര്‍ നൽകിയ ഹര്‍ജിയിലാണ് കോടതി വിധി പറയുക

ദില്ലി: ഗാര്‍ഹിക പീഡന കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 498-ാം വകുപ്പ് ദുര്‍ബലമാക്കിയത് ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് വിധി.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ കൊണ്ടുവന്ന 498-ആം വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന ഹര്‍ജിയിൽ ഇത്തരം പരാതികളിൽ പ്രാഥമിക അന്വേഷണം നടത്തി മാത്രം തുടര്‍ നടപടികൾ എടുക്കാൻ സുപ്രീംകോടതി 2017ൽ നിര്‍ദ്ദേശം നൽകിയിരുന്നു.

ഇത് 498-ാം വകുപ്പിനെ ദുര്‍ബലപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സന്നദ്ധ സംഘടനയായ ന്യാധാര്‍ നൽകിയ ഹര്‍ജിയിലാണ് കോടതി വിധി പറയുക.