തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലെ ഗതാഗത കുരുക്കിനെതിരെ പരസ്യ പ്രതിഷേധവുമായി ചലച്ചിത്ര താരം സുരഭി ലക്ഷമി. ഇന്ന് രാത്രി എട്ടരയോടെ ടോൾ പ്ലാസയിലെത്തി സുരഭി ടോൾ ഗേറ്റിൽ വാഹനം നിർത്തിയിട്ടാണ് പ്രതിഷേധിച്ചത്.
ഒരു പരിപാടിക്ക് പോവാന്‍ വേണ്ടി എത്തിയ തനിക്കും മറ്റ് നിരവധി വാഹനങ്ങള്‍ക്കുമൊന്നും ഗതാഗതക്കുരുക്ക് കാരണം പോവാന്‍ കഴിയുന്നില്ലെന്ന് സുരഭി ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.
ആശുപത്രിയിലേക്ക് പോകാനുള്ളതടക്കം ഒട്ടേറെ വാഹനങ്ങൾ കുരുങ്ങിക്കിടന്നിട്ടും ടോൾ പിരിവ് അവസാനിപ്പിച്ച് വാഹനം തുറന്ന് വിടാതിരുന്നതാണ് ഷേധത്തിന് കാരണമായത്. നടിയോട് ടോൾ കമ്പനി ജീവനക്കാർ തട്ടിക്കയറുന്നതും ദൃശ്യങ്ങളിലുണ്ട്.
