മകളുടെ വിവാഹ ആഘോഷങ്ങള്‍ ഒഴിവാക്കി പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് സഹായമായി സൂറത്തിലെ വജ്രവ്യാപാരി. 

ദില്ലി: മകളുടെ വിവാഹ ആഘോഷങ്ങള്‍ ഒഴിവാക്കി പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് സഹായമായി സൂറത്തിലെ വജ്രവ്യാപാരി. വിവാഹ ആഘോഷത്തിനായി മാറ്റിവെച്ച 16 ലക്ഷം രൂപയാണ് നല്‍കുന്നത്.

അതില്‍ 11 ലക്ഷം രൂപ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബങ്ങള്‍ക്കും 5 ലക്ഷം രൂപ സൈനികര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്കും നല്‍കുമെന്നും വജ്രവ്യാപാരിയായ ദീവാഷി മനേക്ക് പറഞ്ഞു. 

ഫെബ്രുവരി 15ന് ആയിരുന്നു ദീവാഷി മനേക്കിന്‍റെ മകള്‍ ആമിയുടെ വിവാഹം. ഇതിന്‍റെ ഭാഗമായി ഒരു സല്‍ക്കാരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വിവാഹ ആഘോഷങ്ങള്‍ മാറ്റി വെക്കുകയായിരുന്നു. ഫെബ്രുവരി 14നായിരുന്നു രാജ്യത്തെ നടുക്കി ഭീകരാക്രമണം നടന്നത്.