സുരേഷ് ഗോപി ശ്രീജിത്തിന്‍റെ വീട് സന്ദര്‍ശിച്ചു
കൊച്ചി:എല്ലാ പൊലീസ് അതിക്രമ കേസുകളിലും അന്വേഷണം നടത്തി കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്ന് സുരേഷ് ഗോപി. പൊലീസിൽ കൊമ്പുള്ളവരുടെ കൊമ്പൊടിക്കണമെന്നും സുരേഷ്ഗോപി പറഞ്ഞു. സുരേഷ് ഗോപി ശ്രീജിത്തിന്റെ വീട്ടിലെത്തിയിരുന്നു.
വരാപ്പുഴയില് ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില് മൂന്ന് ആര്ടിഎഫുകാര് ഇന്നലെ അറസ്റ്റിലായിരുന്നു. എസ്പിയുടെ സെപഷ്യല് സ്ക്വാഡിലുള്ള സന്തോഷ്, സുമേഷ്, ജിതിന്രാജ് എന്നിവരാണ് അറസ്റ്റിലായത്. എന്നാല് തങ്ങളെ കുടുക്കിയതാണെന്ന് പിടിയിലായ ഉദ്യോഗസ്ഥര് പ്രതികരിക്കുന്ന വീഡിയോ പുറത്തായി.
