Asianet News MalayalamAsianet News Malayalam

സുരേഷ്ഗോപി എംപി യുടെ വാഹനം ചെങ്ങന്നൂരിൽ ഹർത്താൽ അനുകൂലികൾ തടഞ്ഞു

സുരേഷ്ഗോപി എംപി യുടെ വാഹനം ചെങ്ങന്നൂരിൽ ഹർത്താൽ അനുകൂലികൾ തടഞ്ഞു

suresh gopi blocked in thiruvalla in dalit hrthal

തിരുവല്ല: ചെങ്ങന്നൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ വരുകയായിരുന്ന സുരേഷ് ഗോപി എം.പിയെ ഹര്‍ത്താല്‍ അനുകൂലികള്‍ രണ്ടിടത്ത് തടഞ്ഞു. തിരുവല്ലയിലും സമീപത്തുള്ള കുറ്റൂരിലുമാണ് കാര്‍ തടഞ്ഞത്. തിരുവല്ലയില്‍ പൊലീസെത്തി സമരക്കാരെ നീക്കുകയായിരുന്നു. കുറ്റൂരില്‍ അഞ്ച് മിനിറ്റോളം വാഹനം തടഞ്ഞ ദളിത് സംഘടനകള്‍ പിന്നീട് വാഹനം കടത്തിവിട്ടു. ഹർത്താലിൽ വ്യാപകമായ രീതിയില്‍ വഴിതടഞ്ഞു . പലയിടത്തും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. തൃശൂരിലുണ്ടായ കല്ലേറിൽ ഡ്രൈവർക്ക് പരിക്കേറ്റു .

ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹര്‍ത്താൽ മധ്യകേരളത്തിൽ ഭാഗികം. പലയിടത്തും വാഹനങ്ങൾ തടഞ്ഞു. തൃശൂരിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. കൊച്ചിയിൽ വാഹനങ്ങൾ തടയാൻ ശ്രമിച്ച ആദിവാസി ഗോത്ര മഹാസഭ നേതാവ് ഗീതാനന്ദൻ ഉൾപ്പെടെ ഇരുപത്തഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തൃശൂരിൽ. വലപ്പാടാണ് കെഎസ്ആർടി ബസിന് നേരെ കല്ലേറുണ്ടായത്. ഡ്രൈവർ പറവൂർ സ്വദേശി മനോജിന് പരുക്കേറ്റു. ചാലക്കുടിയിൽ ഹർത്താൽ അനുകൂലികൾ ബൈക്ക് തടഞ്ഞ് നിർത്തുന്നതിനിടെ മറിഞ്ഞ് യാത്രക്കാരായ അച്ഛനും മകൾക്കും പരിക്കേറ്റു. എറണാകുളത്ത് കെഎസ്ആർടിസിയും ഒരു വിഭാഗം സ്വകാര്യ ബസുകളും സർവീസ് നടത്തി. പനങ്ങാട് റോഡ് ഉപരോധിച്ച 18 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഹൈക്കോടതി ജംഗ്ഷനിൽ വാഹനങ്ങൾ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഗീതാനന്ദൻ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിൽ എടുത്തത്.

ആലപ്പുഴയിലും തിരുവല്ലയിലും ഹർത്താൽ  ഭാഗികമായിരുന്നു. ദേശീയ പാതയിലടക്കം സമരക്കാർ വാഹനങ്ങൾ തടഞ്ഞു. ഗതാഗത വകുപ്പിന്‍റെ യാത്രബോട്ടുകൾ മിക്കതും സര്‍വ്വീസ് നടത്തുന്നില്ല. ഇടുക്കിയിലും കോട്ടയത്തും ഹർത്താൽ പൂർണമാണ്. സ്വകാര്യ ബസുകൾ നിലത്തിറങ്ങിയില്ല. കടകന്പോളങ്ങൾ അടഞ്ഞ് കിടക്കുകയാണ്. കോട്ടയത്ത് സമരക്കാർ വാഹനങ്ങൾ തടഞ്ഞതിനെ തുടർന്ന് കെഎസ്ആർടിസി പൊലീസ് അകന്പടിയോടെ നിരനിരനായി സർവീസ് നടത്തി. ചെങ്ങന്നൂരിൽ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു.

Follow Us:
Download App:
  • android
  • ios