സിപിഎമ്മിനെതിരെ ഭീഷണിയുമായിയി സുരേഷ് ഗോപി
കോഴിക്കോട്: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സിപിഎമ്മിനെതിരെ ഭീഷണിയുമായിയി സുരേഷ് ഗോപി എം.പി. വടക്കോട്ട് നോക്കി പുലഭ്യം പറയുന്നവരെ തെക്കോട്ട് എടുത്ത് കൊണ്ടിരിക്കുകയാണെന്നായിരുന്നു സുരേഷ് ഗോപിയുടെ ഭീഷണി. തെക്കോട്ട് എടുക്കുക എന്നാൽ എന്താണെന്ന് അറിയുമല്ലോ, ശവമാകുകയാണ് എന്നാണ് അത് എന്നും സുരേഷ് ഗോപി പറഞ്ഞു. ത്രിപുരയിൽ ഞങ്ങൾ പിടിച്ചുകെട്ടി, എന്നിട്ടും അവരുടെ കണ്ണ് തുറന്നില്ലെന്ന് സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
