രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പ് മന്നം സമാധിയില്‍ എത്താന്‍ കഴിയാത്തതിന്റെ നിരാശ സുരേഷ് ഗോപി മറച്ച് വക്കുന്നില്ല. അരുവിക്കര തെരഞ്ഞെടുപ്പ് സമയത്ത് എന്‍എസ്എസ് നേതൃത്വത്തില്‍ നിന്നും ഉണ്ടായ അപമാനത്തിന്‍റെ പശ്ചാത്തലത്തില്‍ മന്നം സമാധി സന്ദര്‍ശിക്കുന്നത് വിവാദമായേക്കും. എന്നാല്‍ ജി.സുകുമാരന്‍ നായര്‍ വിളിച്ചാല്‍ താന്‍ മന്നം സമാധിയില്‍ എത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. തന്‍റെ ബിജെപി അംഗത്വം സംബന്ധിച്ച ചര്‍ച്ചകള്‍ അനാവശ്യമാണ് ഉടന്‍ അംഗത്വം സ്വീകരിക്കും ഈ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം ബിജെപി ഉണ്ടാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. താരത്തിന്‍റെ സത്യപ്രതി‍ജ്ഞക്ക് സാക്ഷിയാകാന്‍ കുടുംബാംഗങ്ങളും ദില്ലിയിലെത്തിയിട്ടുണ്ട്.സത്യപ്രതിജ്ഞക്ക് മുന്നോടിയായി പ്രധാനമന്ത്രിയെ കാണുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. സാക്ഷിയാകും.