38 കാരിയുടെ ശരീരത്ത് നിന്നും 60 കിലോ ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്തു യുഎസില്‍ അധ്യാപികയായ 38 കാരിയുടെ ശരീരത്ത് നിന്നാണ് ഇത്രയും വലിയ ട്യൂമര്‍ നീക്കം ചെയ്തത്

ന്യൂയോര്‍ക്ക്: 38 കാരിയുടെ ശരീരത്ത് നിന്നും 60 കിലോ ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്തു. യുഎസില്‍ അധ്യാപികയായ 38 കാരിയുടെ ശരീരത്ത് നിന്നാണ് ഇത്രയും വലിയ ട്യൂമര്‍ നീക്കം ചെയ്തത്. അമേരിക്കയിലെ കണക്റ്റ്സ്യൂട്ടിലെ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കലിന്‍റെ വെര്‍മൗണ്ട് ലാര്‍നര്‍ കോളേജിലാണ് അപൂര്‍വ്വമായ ഈ ശസ്ത്രക്രിയ നടന്നത്. ആഗോള തലത്തില്‍ ഇത്തരത്തില്‍ നീക്കം ചെയ്ത ട്യൂമറുകളില്‍ ഏറ്റവും വലുപ്പമുള്ള ട്യൂമറായിരുന്നു ഇതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇവര്‍ക്ക് അണ്ഡാശയ ട്യൂമര്‍ ഉണ്ടെന്ന് കണ്ടെത്തിയത്. ട്യൂമര്‍ ആഴ്ച്ചയില്‍ പത്ത് പൗണ്ട് എന്ന രീതിയില്‍ ഭാരമേറി വരികയും ചെയ്തിരുന്നു. 
ഇതോടെ ഈ വര്‍ഷം ഫെബ്രുവരിയില്‍ കണക്റ്റ്സ്യൂട്ടിലെ ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചിരുന്നു. ഓപ്പറേഷന്‍ കഴിഞ്ഞ് മൂന്നു മാസം പിന്നിട്ടെങ്കിലും ഓപ്പറേഷന് ശേഷവും ഇവരുടെ ആരോഗ്യ നില ഗുരുതരാവസ്ഥയിലായിരുന്നു. ട്യൂമറിന് അസാധാരണമായ വലുപ്പമുണ്ടായിരുന്നതിനാല്‍ ഇവരുടെ രക്തക്കുഴലുകള്‍ ചുരുങ്ങുന്ന അവസ്ഥവരെ ഉണ്ടായിരുന്നു.